പോളിംഗ് 62 ശതമാനം: ബിജെപിയ്ക്ക് ജയമെന്ന് എക്സിറ്റ് പോള്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ 62- 63 ശതമാനം പോളിംഗ് നടന്നതായാണ് കണക്ക് കൂട്ടല്‍.
വോട്ടെണ്ണല്‍ ഡിസംബര്‍ 15 ഞായറാഴ്ചയാണ് നടക്കുന്നത്. രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങും. ഇലക്ട്രോണിക്ക് യന്ത്രം ഉപയോഗിച്ചുള്ളതായിരുന്നു വോട്ടെടുപ്പ്. അതുകൊണ്ട് ഫലം അറിയാന്‍ താമസം എടുക്കില്ല. ഉച്ചയ്ക്ക് 11 മണിയോടെ തന്നെ ഏകദേശ ഫലം അറിയാനാവും.
ഇതിനിടെ വിവിധ ഏജനന്‍സികള്‍ നടത്തിയ എക്സിറ്റ് പോളുകളില്‍ ബി. ജെ. പി ജയിയ്ക്കുമെന്നാണ് കണ്ടെത്തല്‍. ടെലിവിഷന്‍ ചാനലുകളാണ് എക്സിറ്റ് പോളുകള്‍ നടത്തിയത്. ആജ് തക്ക്, സീ ചാനലുകളാണ് എക്സിറ്റ് പോളുകള്‍ നടത്തിയത്.
ആജ് തക്ക് ചാനല്‍ സര്‍വെ
ബി. ജെ. പി93 മുതല്‍ 109 സീറ്റുകള്‍
കോണ്‍ഗ്രസ് 72 മുതല്‍ 88 സീറ്റുകള്‍
സീ ന്യൂസ് ചാനല്‍ സര്‍വെ
ബി. ജെ. പി101 സീറ്റ്
കോണ്‍ഗ്രസ്70 സീറ്റ്
മറ്റ് കക്ഷികള്‍11 സീറ്റുകള്‍
വ്യാഴാഴ്ച വോട്ട് ചെയ്ത് ഇറങ്ങിയവരെ കണ്ടാണ് ഈ സര്‍വേ നടത്തിയത്. ബി ജെ പി യ്ക്ക് 44 ശതമാനം വോട്ട് കിട്ടുമെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. കോണ്‍ഗ്രസിന് 41 ശതമാനവും.
1998 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി. ജെ. പിയ്ക്ക് 117 സീറ്റാണ് കിട്ടിയത്.












Click it and Unblock the Notifications