നാഗപ്പയുടെ മരണം ഏറ്റുമുട്ടലില്‍
ബാംഗ്ലൂര്‍: നാഗപ്പ മരിച്ചത് ഏറ്റുമുട്ടലില്‍ തന്നെയെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ തമിഴ്നാട് - കര്‍ണാടക സര്‍ക്കാരുകള്‍ ഏറ്റുമുട്ടലിന്റെ പാതയിലായിരിയ്ക്കുകയാണ്.
കാവേരി പ്രശ്നം പോലെ നാഗപ്പ പ്രശ്നവും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരിയ്ക്കുകയാണ്. തമിഴ്നാട്ടിനെതിരെ ആരോപണം ഉയര്‍ത്തുന്നതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട്തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയ്ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ തമിഴ്നാടിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് കൃഷ്ണ പറയുന്നത്.
നാഗപ്പയുടെ മൃതദേഹം കണ്ട സ്ഥലത്തിന് സമീപം എ. കെ 47 തോക്കില്‍ നിന്ന് ഉതിര്‍ത്ത വെടിയുണ്ടകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരണം ഏറ്റുമുട്ടലിലാണെന്ന നിഗമനത്തിലെത്തിയത്. വീരപ്പനെക്കുറിച്ച് വിവരം നല്‍കിയ രണ്ട് ഗ്രാമീണരുടെ മൃതദേഹവും അവിടെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഒരാളുടെ ജഡം കര്‍ണാടക ദൗത്യ സേനയിലെ അംഗത്തിന്റേതാണെന്നാണ് തമിഴ്നാട് പറയുന്നത്.
ഇതിനിടെ നാഗപ്പയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിയ്ക്കണമെന്ന് നാഗപ്പയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നാഗപ്പ സംഭവം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയാണ്. ഈ തമിഴ്നാടിന്റെ സമീപമുള്ള കര്‍ണാടക ജില്ലകളില്‍ കന്നടികകള്‍ തമിഴ് നാട് വാഹനങ്ങള്‍ ആക്രമിയ്ക്കുകയാണ്. ഇതുകൊണ്ട് തമിഴ്നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ അപൂര്‍വമായി മാത്രമേ കര്‍ണാടകത്തിലേയ്ക്ക് വരുന്നുള്ളു. എന്നാല്‍ ഈ സംഭവങ്ങള്‍ ബാംഗ്ലൂരില്‍ കാര്യമായ പ്രതികരണമുണ്ടാക്കിയിട്ടില്ല.












Click it and Unblock the Notifications