പാര്‍ലമെന്റ് ആക്രമണത്തിന് ഒരുവര്‍ഷം
ദില്ലി: ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. 2001 ഡിസംബര്‍ 13-ന് രാവിലെ 11.25 നാണ് കശ്മീര്‍ തീവ്രവാദികള്‍ പാര്‍ലമെന്റിന് നേരെ ആക്രമണം നടത്തിയത്.
പാര്‍ലമെന്റിന്റെ ഒന്നാം നമ്പര്‍ ഗേറ്റിലൂടെ അകത്ത് കടന്ന തീവ്രവാദികള്‍ തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നു.
ആക്രമണത്തില്‍ 15 പേരാണ് മരിച്ചത്. ഇതില്‍ ഒമ്പത് പേര്‍ സുരക്ഷാ സേനാ അംഗങ്ങളാണ്. മറ്റുള്ളവര്‍ തീവ്രവാദികളും. ആക്രമണത്തില്‍ പരിക്കേറ്റ എ. എന്‍. ഐ യുടെ ക്യാമറാ മാന്‍ ഇപ്പോഴും ചികിത്സയിലാണ്.
പാര്‍ലമെന്റിനകത്ത് കയറി അംഗങ്ങളെ ബന്ദികളാക്കി വയ്ക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. ഗ്രനേഡുകളും തോക്കും ആര്‍ഡിഎക്സും ഭക്ഷണസാധനങ്ങളുമായിട്ടായിരുന്നു തീവ്രവാദികള്‍ എത്തിയത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിന് ഇടയിലായിരുന്നു ആക്രമണം. കമാന്റോ യൂണിഫോമിലാണ് തീവ്രവാദികള്‍ എത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇവര്‍ ഉപയോഗിച്ചത്. എകെ-47 തോക്കുകളും ഇവരുടെ കൈയിലുണ്ടായിരുന്നു.
ഡിഎല്‍-3സിജെ 1527ാം നമ്പര്‍ വെള്ള അംബാസിഡര്‍ കാറിലാണ് തീവ്രവാദികളെത്തിയത്.
ആക്രമണവുമായി ബന്ധപ്പെട്ട് നാലു പേര്‍ ഇപ്പോഴും കസ്റഡിയിലുണ്ട്. ഇവരുടെ കേസിന്റെ വിധി 2002 ഡിസംബര്‍ 16 ന് പ്രത്യേക കോടതി പ്രഖ്യാപിക്കും.












Click it and Unblock the Notifications