ഗണേശിന്റെ വീടാക്രമണം: രണ്ട് പേര്‍ പിടിയില്‍
കൊട്ടാരക്കര: ഗതാഗത വകുപ്പ് മന്ത്രി ഗണേശ് കുമാറിന്റെ പത്തനാപുരത്തെ വീട് ആക്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയിലായി.
ഗണേശ് കുമാറിന്റെ വീട്ടിന് പുറമേ പഞ്ചായത്ത് അംഗം അബ്ദുള്‍ നജീബിനന്റെ വീടും ആക്രമിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു ആക്രമണം. അനധികൃത കള്ള്ഷാപ്പ് നടത്തിയിരുന്ന രണ്ട് പേരെയാണ് പൊലീസ് അറസ്റ് ചെയ്തത്.
അനധികൃത കള്ള് ഷാപ്പ് അടപ്പിയ്ക്കാനായി മന്ത്രി ഗണേശും ഈ പഞ്ചായത്ത് അംഗവും മുന്‍കൈ എടുത്തിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലുള്ള കാര്യമെന്നാണ് പൊലീസ് കരുതുന്നത്.
ഗണേശിന്റെ വീട്ടിന്റെ വരാന്തയില്‍ കിടന്നിരുന്ന കസേരകള്‍ എല്ലാം തന്നെ അക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. നജീബിന്റെ വീട്ടിന് നേരെ കല്ലേറാണ് ഉണ്ടായത്.












Click it and Unblock the Notifications