പ്രശ്നം പരിഹരിയ്ക്കാന്‍ സഹകരിയ്ക്കാമെന്ന് യാക്കോബായ സഭ
കൊച്ചി: മലങ്കര സഭകള്‍ തമ്മിലുള്ള പ്രശ്നം പരിഹരിയ്ക്കാനായി സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തുന ഏതു നീക്കവുമായും സഹകരിയ്ക്കാമെന്ന് മലങ്കര യാക്കോബായ സഭാ അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാരും കെ പി സി സി യും രൂപീകരിച്ച ഉപസമിതികളുമായി സഹകരിയ്ക്കാന്‍ തയ്യാറാണ്. സഭയുടെ പ്രതിനിധികള്‍ വ്യക്തമാക്കി.
യാക്കോബായ സഭയുടെ പ്രതിനിധി ഫാ. വര്‍ഗീസ് കല്ലാപ്പാറ, അന്ത്യോക്യ വിശ്വാസ സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷന്‍ ബാന്യ മിന്‍മാര്‍ ജോസഫ് മാര്‍ ഒസ്താന്ത്യോസ് എന്നിവരാണ് സമിതികളുമായി സഹകരിയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ മലങ്കര ഓര്‍ത്തഡോക്സ് പക്ഷം കെ പി സി സി ഉപസമിതിയുമായി സഹകരിയ്ക്കാന്‍ തയ്യാറല്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഓര്‍ത്തഡോക്സ് പക്ഷത്തിന് സഭാ പ്രശ്നം പരിഹരിയ്ക്കാന്‍ താല്പര്യമില്ലെന്നും യാക്കോബായ സഭാ പ്രതിനിധികള്‍ ആരോപിച്ചു. യാക്കോബായ സഭയുടെ കീഴിലുള്ള പള്ളികളും അതിന്റെ ആസ്ഥികളും തട്ടിയെടുക്കുകയാണ് ഓര്‍ത്തഡോക്സ് സഭയുടെ ലക്ഷ്യം. പലരും ആരോപിയ്ക്കുന്നതുപോലെ അന്ത്യോക്യാ വിശ്വാസ സംരക്ഷണ സമിതി ഒരു ഭീകര സംഘടനയല്ലെന്ന് ഇവര്‍ വ്യക്തമാക്കി. യാക്കോബായ സഭയുടെ സ്വത്തുക്കള്‍ സംരക്ഷിയ്ക്കാനായി രൂപീകരിച്ചതാണ് ഈ സമിതി.












Click it and Unblock the Notifications