Get Updates
Get notified of breaking news, exclusive insights, and must-see stories!

മെത്രാപ്പൊലീത്തയെ ആശുപത്രിയിലാക്കി

കൊച്ചി: മലങ്കര സഭാതര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തിയ ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പൊലീത്തയായ മാത്യൂസ് മാര്‍ സെവാരിയസിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മെത്രാപ്പൊലീത്തയെ അറസ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓര്‍ത്തഡോക്സ് സഭ നടത്തുന്ന കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലാണ് മെത്രാപ്പൊലീത്തയെ പ്രവേശിപ്പിച്ചത്. കോലഞ്ചേരിയിലെ കതോലിക്കേറ്റ് കേന്ദ്രത്തില്‍ ഡിസംബര്‍ ഒമ്പത് തിങ്കളാഴ്ചയാണ് മെത്രാപ്പൊലീത്ത മാത്യൂസ് മാര്‍ സെവാരിയസ് നിരാഹാരസമരം ആരംഭിച്ചത്. ഇദ്ദേഹത്തോടൊപ്പം മറ്റൊരു മെത്രാപ്പൊലീത്തയായ തോമസ് മാര്‍ അത്തനേഷ്യസും നിരാഹാരം നടത്തിവരികയാണ്. ഇരുവരും കണ്ടനാട് ഭദ്രാസനത്തിലെ മെത്രാപ്പൊലീത്തമാരാണ്.

മാത്യൂസ് മാര്‍ സെവാരിയസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് അങ്കമാലി ഭദ്രാസനത്തിലെ മെത്രാപ്പൊലീത്ത ഡോ. അബ്രഹാം മാര്‍ സെവാരിയസ് നിരാഹാരം തുടങ്ങിയിട്ടുണ്ട്.

മലങ്കരതര്‍ക്കം സുപ്രീംകോടതി വിധിയനുസരിച്ച് പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നാവശ്യപ്പെട്ടാണ് മെത്രാപ്പൊലീത്തമാരുടെ നിരാഹാരം. ഓര്‍ത്തഡോക്സ് സഭയുടെ പ്രവര്‍ത്തകസമിതി കോലഞ്ചേരിയില്‍ യോഗം ചേര്‍ന്ന് ഡിസംബര്‍ 15 ഞായറാഴ്ച തിരുവനന്തപുരത്ത് പ്രതിഷേധസമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+