കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സ്ത്രീകള്‍: വിവാദമാകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പമ്പയില്‍ നടന്ന ആറാട്ട് ഉത്സവം കാണാന്‍ സ്ത്രീകളെ അനുവദിച്ചതിനെച്ചൊല്ലി വിവാദം മൂക്കുന്നു.

ശബരിമലയില്‍ നിലനില്ക്കുന്ന പാരമ്പര്യങ്ങളെ കാറ്റില്‍ പറത്തുന്ന നടപടിയാണിതെന്ന് ആരോപിച്ച് സംഘപരിവാര്‍ ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു. ഈ വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ പന്തളം രാജാവും കൂടി രംഗത്ത് വന്നതോടെ ശബരിമലയിലെ സ്ത്രീസാന്നിധ്യത്തെച്ചൊല്ലി തര്‍ക്കവിതര്‍ക്കങ്ങള്‍ സജീവമായി.

ഇക്കാര്യത്തില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡ് അധികൃതരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. കാലം അംഗീകരിച്ച ശബരിമലയിലെ പാരമ്പര്യനിയമങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ദേവസ്വം ബോര്‍ഡിനെതിരെ ശക്തമായ സമരം തുടങ്ങാനാണ് വിഎച്ച്പിയുടെയും കേരള ക്ഷേത്രസംരക്ഷണസമിതിയുടെയും തീരുമാനം.

പാരമ്പര്യമനുസരിച്ച്, 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനമില്ല. ശബരിമല അയ്യപ്പന്‍ ബ്രഹ്മചാരിയായതിനാലാണ് ഈ വിലക്ക്. ഇതനുസരിച്ച് ആര്‍ത്തവം നിലയ്ക്കാത്ത സ്ത്രീകളെ ശബരിമലയുടെ താഴെ തന്നെ തടയാന്‍ സംവിധാനമുണ്ട്. ഇതിനായി പ്രത്യേകം വനിതാപൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എന്‍. ബാബുവിന്റെ വിശദീകരണം. അതേ സമയം ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്തിയ ഈ നടപടി അയ്യപ്പനെ ചൊടിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ ദേവപ്രശ്നം നടത്തണമെന്നാണ് പന്തളം രാജാവ് രാമവര്‍മ്മ വലിയ രാജയുടെ ആവശ്യം. ഈ സംഭവത്തില്‍ ശബരിമല തന്ത്രി കണ്ഠരര് മോഹനരരും അതൃപ്തി പ്രകടിപ്പിച്ചു. ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് തുടര്‍ന്ന് വരുന്ന ഉപേക്ഷകളില്‍ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പമ്പയില്‍ സ്ത്രീകള്‍ എത്തിയ സംഭവമെന്ന് ക്ഷേത്ര സംരക്ഷണസമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.കെ. വിശ്വനാഥന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X