ശബരിമലയിലെ സൗകര്യം മെച്ചപ്പെടുത്തും
ശബരിമല: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പമ്പയില്‍ ശ്രീ അയ്യപ്പാ മെഡിയ്ക്കല്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു എ. കെ. ആന്റണി.
ശബരിമലയുടെ പവിത്രതയ്ക്ക് കളങ്കം വരുത്താതെയുള്ള വികസനമേ നടപ്പാക്കുകയുള്ളു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കൂടുതല്‍ പണിയാതിരിയ്ക്കുകയാണ് വേണ്ടത്. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത് അടുത്ത് തന്നെ യാഥാര്‍ഥ്യമാവും. മുഖ്യമന്ത്രി പറഞ്ഞു.
ഹൃദ്രോഗ വിഭാഗത്തിന്റെ ഉല്‍ഘാടനം ദേവസ്വം വകുപ്പ് മന്ത്രി ജി കാര്‍ത്തികേയന്‍ നിര്‍വഹിച്ചു.












Click it and Unblock the Notifications