അനീസിന് ജാമ്യം: പാകിസ്ഥാനിലേയ്ക്ക് കടന്നെന്ന് അഭ്യൂഹം
ദില്ലി: ദുബൈയില്‍ പൊലീസ് പിടിയിലായ അധോലോക നായകന്‍ അനീസ് ഇബ്രാഹിമിന് ദുബൈ അധികൃതര്‍ ജാമ്യം അനുവദിച്ചു. 1993 ല്‍ മുംബൈയില്‍ നടന്ന സ്ഫോടനങ്ങള്‍ സംബന്ധിച്ച കേസില്‍ പ്രധാന പ്രതിയാണ് അനീസ്.
ദുബൈയില്‍ അനീസ് അറസ്റിലായ ഉടനേതന്നെ സി ബി ഐ അധികൃതര്‍ അങ്ങോട്ടേയ്ക്ക് പോയിരുന്നു. അനീസിനെ ഇന്ത്യയ്ക്ക് വിട്ട് കിട്ടാനുള്ള ശ്രമങ്ങള്‍ക്കായിട്ടായിരുന്നു ഇത്. ഡിസംബര്‍ 12 വ്യാഴാഴ്ച യാണ് അനീസിനെ ദുബൈ കോടതി ജാമ്യത്തില്‍ വിട്ടത്.
ജാമ്യ വ്യവസ്ഥകള്‍ എന്താണെന്ന് അറിവായിട്ടില്ല.
ജാമ്യം കിട്ടിയ അനീസ് പാകിസ്ഥാനിലേയ്ക്ക് കടന്നതായാണ് കരുതുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുജനാണ് അനീസ്. അനീസിനെ ജാമ്യത്തില്‍ വിട്ടതിനെക്കുറിച്ച് സി ബി ഐ ഡയറക്ടര്‍ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications