Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോഫോഴ്സ്: ക്വത്റോച്ചിയെ വിട്ടുകിട്ടില്ല

ക്വാലാലമ്പൂര്‍: ബോഫോഴ്സ് ആയുധക്കോഴക്കേസില്‍ വിചാരണയ്ക്കായി ഇറ്റലിയിലെ വ്യവസായി ഒട്ടാവിയോ ക്വത്റോച്ചിയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ശ്രമത്തിന് തിരിച്ചടി. ക്വത്റോച്ചിയെ ഇന്ത്യയ്ക്ക് വിട്ടുനല്കാനാവില്ലെന്ന് ഡിസംബര്‍ 13 വെള്ളിയാഴ്ച മലേഷ്യയിലെ ഹൈക്കോടതി വിധിച്ചതോടെയാണിത്.

മലേഷ്യയിലെ ഹൈക്കോടതി വിധിയ്ക്കെതിരെ ഇന്ത്യ മലേഷ്യയിലെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ക്വത്റോച്ചിക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും ഇതിനാല്‍ ക്വത്റോച്ചിയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ തള്ളുന്നുവെന്നുമായിരുന്നു ഹൈക്കോടതി ജഡ്ജി വിധിച്ചത്.

വിധി കേട്ടശേഷം സ്വതന്ത്രനായി കോടതി മുറിവിട്ട് പുറത്തുവന്ന ക്വത്റോച്ചി, തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്ക് ബോഫോഴ്സ് തോക്ക് വില്ക്കുന്നതിനുള്ള കരാറുറപ്പിക്കാന്‍ കൈക്കൂലിയായി 68 കോടിയോളം രൂപ നല്കിയെന്നതാണ് കേസ്. ഹിന്ദുജ സഹോദരന്മാരും ക്വത്റോച്ചിയുമാണ് ഈ കേസിലെ പ്രധാന കുറ്റക്കാര്‍.

കേസുമായി ബന്ധപ്പെട്ട് ക്വത്റോച്ചിയെ 2000 ഡിസംബറില്‍ അറസ്റ് ചെയ്തിരുന്നു. അതിന് ശേഷം അദ്ദേഹം ജാമ്യത്തില്‍ പോയി. രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും അടുത്തയാളായതിനാല്‍ തന്നെ ഈ കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ക്വത്റോച്ചി പറഞ്ഞു.

ഇറ്റാലിയന്‍ കമ്പനിയായ സ്നാം പ്രൊഗറ്റിയുടെ പ്രതിനിധിയായി 1993വരെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്വത്റോച്ചി പിന്നീട് മലേഷ്യയില്‍ സ്ഥിരതാമസമാക്കി. മലേഷ്യയിലെ ആഭ്യന്തരമന്ത്രി ക്വത്റോച്ചിയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമവിധി പറയേണ്ടത് കോടതിയാണ്. കാരണം ഇന്ത്യയും മലേഷ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിന് കരാറില്ല. (എക്സ്ട്രാടിഷന്‍ ട്രീറ്റി)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+