കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് സോഴ്സ് കോഡ് പങ്കുവയ്ക്കുന്നു?

  • By Staff
Google Oneindia Malayalam News

ദില്ലി: മൈക്രോസോഫ്റ്റ് അവരുടെ ഓപ്പറേറ്റിംഗ് സിസ്റമായ വിന്‍ഡോസിന്റെ സോഴ്സ് കോഡ് ഇന്ത്യയില്‍ പുറത്തുവിട്ടേക്കും.

ലിനക്സ് ചെയ്യുന്നതുപോലെ എല്ലാവര്‍ക്കും മൈക്രോസോഫ്റ്റ് സോഴ്സ് കോഡുകള്‍ നല്കില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി വകുപ്പിലെ പ്രത്യേകസമിതിക്ക് മാത്രമേ ഈ രഹസ്യം മൈക്രോസോഫ്റ്റ് കൈമാറൂ എന്നും അറിയുന്നു. സര്‍ക്കാരിന്റെ ഇ-ഭരണവും വിദ്യാഭ്യാസസംരംഭങ്ങളും കൂടുതല്‍ സുഗമമാക്കാന്‍ വേണ്ടിയാണ് സോഴ്സ് കോഡ് പുറത്തുവിടുന്നത്.

സര്‍ക്കാരിന്റെ ഏത് സമിതിക്കാണ് സോഴ്സ് കോഡുകള്‍ നല്കുക എന്ന കാര്യം മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് അന്തിമതീരുമാനം എടുക്കൂ.

ഇന്ത്യയിലെ മധ്യപ്രദേശ് അടക്കമുള്ള ഏതാനും സംസ്ഥാനസര്‍ക്കാരുകള്‍ സൗജന്യ സോഫ്റ്റ്വെയര്‍ നല്കുന്നതില്‍ പേരുകേട്ട ലിനക്സിന്റെ ഓപ്പറേറ്റിംഗ് സംവിധാനം വാങ്ങാനായി തയ്യാറെടുക്കുകയാണ്. മൈക്രോസോഫ്റ്റിന് പകരം ലിനക്സ് തങ്ങള്‍ ഉപയോഗിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നതായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ബില്‍ഗേറ്റ്സിനെ നേരില്‍ കണ്ട് പറഞ്ഞിരുന്നു. ഇതാണ് മൈക്രോസോഫ്റ്റിനെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്. ലിനക്സിന്റെ സോഴ്സ് കോഡുകള്‍ പരസ്യമായതിനാല്‍ ഓരോരുത്തര്‍ക്കും ആവശ്യമായ രീതിയില്‍ മാറ്റം വരുത്താമെന്നതാണ് മെച്ചം. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റത്തില്‍ മാറ്റം വരുത്തണമെങ്കില്‍ വീണ്ടും മൈക്രോസോഫ്റ്റിനെ തന്നെ സമീപിക്കണം എന്നതാണ് അവസ്ഥ. അപ്പോള്‍ ആദ്യം സോഫ്റ്റ് വേര്‍ വാങ്ങിയതിന് പുറമേ ഈ മാറ്റത്തിന് വീണ്ടും മൈക്രോസോഫ്റ്റ് പണവും ഈടാക്കും.

സോഴ്സുകോഡുകള്‍ വെളിപ്പെടുത്തുന്നതിനെക്കുറിച്ച് മൈക്രോസോഫ്റ്റ് വിലയിരുത്തിവരുന്നതേയുള്ളൂവെന്നാണ് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ പ്രസിഡന്റ് രാജീവ് നായര്‍ പറയുന്നത്. ഏഷ്യയില്‍ ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഏതാനും കമ്പനികള്‍ക്ക് മാത്രമേ മൈക്രോസോഫ്റ്റ് അവരുടെ ഓപ്പറ്റേറ്റിംഗ് സംവിധാനത്തിന്റെ സോഴ്സ് കോഡുകള്‍ നല്കിയിട്ടുള്ളൂ.

സോഴ്സ് കോഡുകള്‍ പങ്കുവയ്ക്കാനുള്ള പദ്ധതിയുടെ പ്രോഗ്രാം മാനേജരായ ജെസന്‍ മററുസോ ഈയിടെ ഇന്ത്യയില്‍ എത്തിയിരുന്നു. കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യത്തില്‍ ആവശ്യമായ നടപടിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് ജെസന്‍ മറ്റുസോ എത്തിയതെന്ന് സംസാരമുണ്ട്.

സോഴ്സ് കോഡ് വെളിപ്പെടുത്തിയെന്നതിന്റെ പേരില്‍ ലിനക്സിന് വന്‍ പ്രചാരമാണ് മാധ്യമങ്ങള്‍ നല്കിവരുന്നത്. ശരാശരി ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം സോഴ്സുകോഡുകള്‍ അറിയുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് ജേസന്‍ മറ്റുസോ പറയുന്നു.

സോഫ്റ്റ്വെയറിന്റെ സോഴ്സുകോഡുകള്‍ അറിഞ്ഞാല്‍ പ്രോഗ്രാമര്‍ക്ക് അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്നതാണ് മെച്ചം. ഇതുവഴി സോഫ്റ്റ്വെയര്‍ കൂടുതല്‍ മെച്ചപ്പെടും. അതേ സമയം വിപണിയില്‍ ഇത്തരമൊരു ഏര്‍പ്പാട് പ്രായോഗികമല്ലെന്ന അഭിപ്രായമാണ് മൈക്രോസോഫ്റ്റ് വച്ചുപുലര്‍ത്തിയിരുന്നത്. പക്ഷെ ലിനക്സിന് ഇന്ത്യയില്‍ ലഭിക്കുന്ന വര്‍ധിച്ച പ്രചാരമാകാം തങ്ങളുടെ അഭിപ്രായം മാറ്റാന്‍ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X