രണ്ട് ഭീകരരെ വെടിവെച്ചുകൊന്നു
ദില്ലി: ഡിസംബര്‍ 14 ശനിയാഴ്ച്ച പുലര്‍ച്ചെ ദില്ലിയില്‍ പാകിസ്ഥാന്‍ തീവ്രവാദികളെന്ന് കരുതുന്ന രണ്ട് പേരെ പൊലീസ് വെടിവെച്ച് കൊന്നു.
നഗരത്തിന്റെ അതിര്‍ത്തിപ്രദേശത്തേക്ക് ഒരു കാറില്‍ സഞ്ചരിക്കുകയായിരുന്ന തീവ്രവാദികളെ പൊലീസ് പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. തെക്കന്‍ ദില്ലിയിലെ തുഗ്ലക്ക്ബാദില്‍ വെച്ചാണ് തീവ്രവാദികളെ വെടിവെച്ചു കൊന്നത്.
വെടിവെപ്പില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെട്ടു. കാറില്‍ നിന്നും രണ്ട് എ കെ -47 തോക്കുകളും ഗ്രനേഡുകളും തിരകളും കണ്ടെടുത്തു.
ഇന്ത്യന്‍ വ്യോമ സേനയുടെയും പാരമിലിട്ടറിയുടെയും ചില ഓഫീസുകള്‍ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications