Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസിന് പള്ളികളില്‍ ഏറ്റുമുട്ടരുത്: മുഖ്യമന്ത്രി

കൊച്ചി: ക്രിസ്മസ് കാലത്ത് പള്ളികളില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് മതനേതാക്കള്‍ സര്‍ക്കാരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടു.

ധര്‍മഭാരതി നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് സമാധാനവും മൂല്യവത്കൃത വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിന സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

വടക്കേ ഇന്ത്യയില്‍ സംഭവിക്കുന്നതിനേക്കാള്‍ മോശപ്പെട്ട കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. സമാധാനത്തിന് വേണ്ടി സംസാരിക്കുന്നവര്‍ തന്നെയാണ് അസഹ്ഷിണുത കാട്ടുന്നത്. സഹിഷ്ണുത പ്രകടിപ്പിക്കാന്‍ കഴിയാത്തവര്‍ മറ്റുള്ളവരെ ഉപദേശിക്കാതിരിക്കുന്നതാണ് നല്ലത്.

സ്കൂളുകളിലും കോളജുകളിലും പാഠ്യപദ്ധതികളില്‍ സമാധാനവും മൂല്യവത്കൃത വിദ്യാഭ്യാസവും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന സെമിനാറില്‍ പങ്കെടുത്ത പ്രതിനിധികളുടെ നിവേദനം ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+