ഗുരുവായൂര്‍ ഏകാദശി ഞായറാഴ്ച
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 15 ഞായറാഴ്ച ആഘോഷിയ്ക്കും. പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി എല്ലാ വര്‍ഷവും വൃശ്ചികമാസത്തിലെ ശുക്ലപക്ഷത്തിലാണ് നടക്കുന്നത്.
ഏകാദശി ദിവസം ഗുരുവായൂരില്‍ പ്രത്യേക പൂജകളും ഉത്സവും ഉണ്ടാവും. ഭഗവാന്‍ ശ്രീകൃഷ്ണന്‍ കുരുക്ഷേത്രത്തില്‍ വച്ച് അര്‍ജ്ജുനന് ഗീതോപദേശം നല്‍കിയത് വൃശ്ചികമാസത്തിലെ ഏകാദശി ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. മേല്‍പ്പത്തൂരിനും ആദിശങ്കരാചാര്യര്‍ക്കും ഏകാദശി ദിവസം ഭഗവാന്റെ ദര്‍ശനം ലഭിച്ചുവെന്നും വിശ്വാസമുണ്ട്.
നോമ്പ് നോറ്റ് വേണം ഏകാദശി നാള്‍ ഗുരുവായൂര്‍ സന്ദര്‍ശിയ്ക്കാന്‍. ഏകാദശി നാളിലെ ഗുരുവായൂര്‍ ദര്‍ശനം മോക്ഷം നല്‍കുമെന്നാണ് വിശ്വാസം.












Click it and Unblock the Notifications