കോലഞ്ചേരി ആശുപത്രിയ്ക്ക് സമീപം സ്ഫോടനം
കൊച്ചി: കോലഞ്ചേരി മെഡിയ്ക്കല്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപം ഡിസംബര്‍ 13 വെള്ളിയാഴ്ച രാത്രി സ്ഫോടനം ഉണ്ടായി. പടക്കമാണെന്നാണ് പൊലീസ് പറയുന്നത്. ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല.
ആശുപത്രിയിലെ ആസ്പറ്റോസ് മേഞ്ഞ ഒരു ഹാള്‍ ഭാഗികമായി തകര്‍ന്നു. മോട്ടോര്‍ സൈക്കിളില്‍ വന്ന ആളുകള്‍ ആശുപത്രിയിലേയ്ക്ക് ശക്തിയുള്ള പടക്കം എറിഞ്ഞതാണെന്നാണ് പൊലീസ് കരുതുന്നത്.
നിരാഹാരം നടത്തുകയായിരുന്ന മലങ്കര ഓര്‍ത്തഡോക്സ് പുരേഹിതന്‍ മാത്യൂസ് മാര്‍ സേവറിയോസ് ഒന്നാമനെ ഈ ആശുപത്രിയിലേയ്ക്കാണ് മാറ്റിയിരുന്നത്.
അതുകൊണ്ട് ഈ ആക്രമണം എതിര്‍ വിഭാഗം ചെയ്തതാണോയെന്ന് സംശയമുണ്ട്.












Click it and Unblock the Notifications