മന്ത്രിയുടെ വീട് ആക്രമണം: പ്രത്യേകസംഘം അന്വേഷിക്കും
കൊല്ലം: മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട് ആക്രമിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ എസ് പി എം. ആര്‍. അജിത്കുമാര്‍ അറിയിച്ചു.
പുനലൂര്‍ ഡി വൈ എസ് പി ഐ. സി. തമ്പാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് എസ് പി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പൊലീസ് നിഷ്ക്രിയമായിരുന്നുവെന്ന ആരോപണം ശരിയല്ല. സംഭവം നടന്ന് അഞ്ച് മിനുറ്റിന് ശേഷം തന്നെ പൊലീസ് സ്ഥലത്തെത്തി. പ്രതികളെ ഉടന്‍ പിടികൂടുകയും ചെയ്തു.
മന്ത്രി എത്തുംമുമ്പേ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നുവെന്നതിനാല്‍ എസ് പി എത്തിയില്ലെന്നത് കാര്യമാക്കേണ്ടതില്ല. എസ് പി എത്താതിരുന്നത് ധിക്കാരപരമായിരുന്നുവെന്ന മന്ത്രിയുടെ ആരോപണത്തോട് എസ് പി പ്രതികരിച്ചില്ല.












Click it and Unblock the Notifications