Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി കാമകോടി മഠാധിപതി കേരളത്തിലെത്തി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന്റെ പേര് ആദിശങ്കര വിമാനത്താവളമെന്ന് മാറ്റണമെന്ന് കാഞ്ചി കാമകോടി പീഠം മഠാധിപതി ജയേന്ദ്ര സരസ്വതി നിര്‍ദേശിച്ചു.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഡിസംബര്‍ 14 വെള്ളിയാഴ്ച വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.

അയോധ്യാ പ്രശ്നം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. അത് ഉടന്‍ പരിഹരിക്കാന്‍ ശ്രമിക്കും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നത് രാഷ്ട്രീയക്കാരുടെ വിഷയമാണ്. ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് ജയേന്ദ്ര സരസ്വതി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 8.30ഓടെ എത്തിയ കാഞ്ചി കാമകോടി മഠാധിപതിയെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, കര്‍ണാടക മന്ത്രി എച്ച്. വിശ്വനാഥ് എന്നിവരെത്തിയിരുന്നു.

പെരുമ്പാവൂരില്‍ എം ഇ ടി സീനിയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ സ്വാമി പങ്കെടുത്തു. കാലടിയില്‍ നടക്കുന്ന പരിപാടിയിലും ജയേന്ദ്ര സരസ്വതി പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+