ജഡ്ജിയ്ക്കെതിരെ അഭിഭാഷക സംഘടന
കൊച്ചി: മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ ഹൈക്കോടതി ജഡ്ജി ജെ. എം. ജെയിംസ് തല്ലിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റിസിനോട് ആവശ്യപ്പെട്ടു.
അസോസിയേഷന്‍ യോഗത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ടി. പി. കേളു നമ്പ്യാര്‍ ഇതുസംബന്ധിച്ച് അവതരിപ്പിച്ച പ്രമേയം വന്‍ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്.
നിയമസമൂഹത്തെ മൊത്തം ബാധിക്കുന്നതാണ് ഈ സംഭവമെന്ന് അസോസിയേഷന്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുള്ളവര്‍ക്ക് സംഭവത്തിന്റെ നിജസ്ഥിതിയെന്തെന്ന് അറിയാന്‍ അവകാശമുണ്ട്.
ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി മുന്‍കൈയെടുത്ത് പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നനിലയ്ക്ക് എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് അറിയാന്‍ അന്വേഷണം നടത്തേണ്ടതുണ്ട്. സംഭവം ഒരു ഹൈക്കോടതി ജഡ്ജിയും ബൈക്ക് യാത്രക്കാരനും തമ്മിലുള്ള തര്‍ക്കം മാത്രമായി കാണാന്‍ പറ്റില്ല. മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ഇത്തരമൊരു സംഭവം നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ്.
ആറിനെതിരെ 300 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ആദ്യമായാണ് അഭിഭാഷക അസോസിയേഷന്‍ ഒരു ജഡ്ജിയ്ക്കെതിരെ പ്രമേയം പാസാക്കുന്നത്.












Click it and Unblock the Notifications