കരുണാകരന്റെ വീട്ടില്‍ മോഷണം
ചാലക്കുടി: കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ ചാലക്കുടിയിലുള്ള വാടകവീട്ടില്‍ മോഷണം നടന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് വീട്ടില്‍ കടന്നത്.
മേശവലിപ്പിലുണ്ടായിരുന്ന 1500 രൂപ മോഷണം പോയി. ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ ഓഫീസ് സെക്രട്ടറി ഷമ്മി എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
യാത്രക്കിടയില്‍ ഇതുവഴി വന്നാല്‍ കരുണാകരനും മകള്‍ പത്മജയും താമസിക്കുന്ന ഈ വീട് ഓഫീസായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആരും സ്ഥിരതാമസമില്ല.
ഷമ്മിയുടെ തുകയാണ് മോഷണം പോയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ചന്ദ്രമോഹന്‍, ചാലക്കുടി സിഐ എ. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം നടത്തി. തൃശൂരില്‍ നിന്നും പൊലീസ് നായയെ കൊണ്ടുവന്നിരുന്നു. മണം പിടിച്ച നായ റെയില്‍വേ സ്റേഷന്‍ വരെ പോയി.












Click it and Unblock the Notifications