ഗുരുവായൂരപ്പന്റെ ലോക്കറ്റുകള്‍
ഗുരുവായൂര്‍: ഏകാദശിയോടനുബന്ധിച്ച് എല്ലാവര്‍ഷവും പതിവുള്ള ഗുരുവായൂരപ്പെന്റെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുകള്‍ തയ്യാറായി. ഇത് ഉടനെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത് തുടങ്ങുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പി.എസ്. മോഹന്‍ പറഞ്ഞു.
അഞ്ച് ഗ്രാമിന്റെ 10,034 ലോക്കറ്റുകളും പത്ത് ഗ്രാമിന്റെ 2,572 ലോക്കറ്റുകളുമാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. വെള്ളിയിലാണ് ഈ ലോക്കറ്റുകള്‍ തീര്‍ത്തിരിക്കുന്നത്.
ഇതില്‍ അഞ്ച് ഗ്രാമിന്റെ ലോക്കറ്റുകള്‍ക്ക് 85 രൂപയും പത്ത് ഗ്രാം ലോക്കറ്റുകള്‍ക്ക് 160 രൂപയുമാണ് വില. ലോക്കറ്റിന്റെ ഒരു വശത്ത് ഗുരുവായൂരപ്പന്റെ ചിത്രവും മറുഭാഗത്ത് ആലിലകൃഷ്ണനുമാണ് ഉള്ളത്.












Click it and Unblock the Notifications