Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭാ തര്‍ക്കം: മന്ത്രിസഭാ സമിതി ചര്‍ച്ച നടത്തി

കൊച്ചി: മലങ്കര സഭാതര്‍ക്കം പരിഹരിക്കുന്നതിനായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി ഓര്‍ത്തഡോക്സ് സഭാ മേധാവികളുമായി ചര്‍ച്ച നടത്തി.

മലങ്കര സഭാതര്‍ക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സത്യഗ്രഹം പിന്‍വലിക്കണമെന്ന് ഉപസമിതി ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ. ശങ്കരനാരായണന്‍, ബാബു ദിവാകരന്‍, എം. കെ. മുനീര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

നിരാഹാരം അവസാനിപ്പിക്കുന്നതിന് മൂന്ന് ആവശ്യങ്ങള്‍ ഓര്‍ത്തഡോക്സ് മേധാവികള്‍ മുന്നോട്ടുവെച്ചു. യാക്കോബായ വിഭാഗം പിടിച്ചെടുത്ത പള്ളികള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് തിരികെ നല്‍കുക, പള്ളിത്തര്‍ക്ക പ്രശ്നം സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പിലാക്കുക, പുതുതായി തിരഞ്ഞെടുത്ത മെത്രാപ്പോലീത്തമാരെ വാഴിക്കുക എന്നീ ആവശ്യങ്ങളാണ് ഓര്‍ത്തഡോക്സ് മേധാവികള്‍ ഉന്നയിച്ചത്.

ഓര്‍ത്തഡോക്സ് മേധാവികളുടെ ആവശ്യങ്ങള്‍ സജീവ പരിഗണനയിലുണ്ടെന്നും ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്നും ഉപസമിതി ചെയര്‍മാന്‍ കെ. ശങ്കരനാരായണന്‍ പറഞ്ഞു.

അതിനിടെ സഭാതര്‍ക്കം പരിഹരിക്കുന്നതിനായി നിയോഗിക്കപ്പെട്ട കെ പി സി സി സമിതി ചെയര്‍മാന്‍ വയലാര്‍ രവി ആലുവ പാലസില്‍ ബസേലിയോസ് തോമസ് മെത്രോപ്പോലീത്തയുമായി ചര്‍ച്ച നടത്തി.

ഓര്‍ത്തഡോക്സ് സഭ കോലഞ്ചേരി കാതോലിക് സെന്ററില്‍ നടത്തിവരുന്ന സത്യഗ്രഹം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ ഉപവാസം അനുഷ്ഠിക്കുന്ന ഡോ. തോമസ് മാര്‍ അത്തനാസിയോസിന്റെ നില തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൊലീസ് അറസ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയ ഡോ. തോമസ് മാത്യു മാര്‍ സേവെറിയോസ് ആശുപത്രിയിലും നിരാഹാരം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+