കേരളത്തിലെ ആദ്യ കാള്‍ സെന്റര്‍ കൊച്ചിയില്‍
കൊച്ചി: കേരളത്തിലെ ആദ്യത്തെ കാള്‍ സെന്റര്‍ അടുത്ത മാസം കൊച്ചിയില്‍ തുറക്കും. പത്ത് കോടി രൂപ ചെലവിട്ടാണ് കാള്‍സെന്റര്‍ തുടങ്ങുന്നത്.
മുഖ്യമന്ത്രി എ. കെ. ആന്റണി കമ്പനി ഉല്‍ഘാടനം ചെയ്യും. നെസ്റ് ഗ്രൂപ്പാണ് കമ്പനി തുടങ്ങുന്നത്. ജനുവരി അഞ്ചിനാണ് ഉല്‍ഘാടനം. കമ്പനിയില്‍ ജോലി ചെയ്യാനായി 32 പേരെ നിയമിച്ചു കഴിഞ്ഞു. അടുത്ത മാര്‍ച്ചിനുള്ളില്‍ കമ്പനി 600 പേര്‍ക്ക് പരിശീലനം നല്‍കുമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ എന്‍. ജഹാംഗീര്‍ പറഞ്ഞു.
യു എസിലെ കാത്തി സിസ്ക് എന്റര്‍പ്രൈസസിലെ കാത്തി സിസ്ക് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയാണ്. പരിശീലനത്തിന് ശേഷം അവരെ അപ്രസന്റീസുകളായി കമ്പനിയില്‍ തന്നെ നിയമിയ്ക്കും. ജഹാംഗീര്‍ പറഞ്ഞു.












Click it and Unblock the Notifications