കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത്: ബി ജെ പി മുന്നേറുന്നു

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടെണ്ണല്‍ പുരോഗമിയ്ക്കുമ്പോള്‍ ബിജെപി യുടെ വിജയ സാദ്ധ്യത ഏറുകയാണ്. രാവിലെ 10 മണിയ്ക്ക് 104 സീറ്റുകളില്‍് ബി ജെ പി യും 64 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നിലാണ്.

ആകെ 181 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കലാപം നടന്ന പ്രദേശങ്ങളില്‍ പൊതുവേ ബി ജെ പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതുവരെ 168 സീറ്റുകളിലെ വോട്ടിംഗ് നിലയാണ് അറിവായിട്ടുള്ളത്.

ഫലം പുറത്ത് വന്ന ആദ്യ സീറ്റ് കോണ്‍ഗ്രസിന് അനുകൂലമാണ്. അഹമ്മദാബാദിലെ കാലൂപൂര്‍ സീറ്റില്‍ മത്സരിച്ച ഫറൂഖ് ഷേക്കാണ് ഇവിടെ വിജയിച്ചത്. ബി ജെ പിയും മറ്റൊരു സീറ്റില്‍ വിജയിച്ചിട്ടുണ്ട്.

ബി ജെ പിയ്ക്കാണ് മുന്‍തൂക്കമെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ഇലക്ട്രോണിക്ക് യന്ത്രം ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. അതുകൊണ്ട് വോട്ടെണ്ണല്‍ അതിവേഗം പുരോഗമിയ്ക്കുകയാണ്. ഉച്ചകഴിയുന്നതോടെ ഫലങ്ങള്‍ മുഴുവന്‍ പുറത്ത് വന്നേയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X