ഗുജറാത്തില്‍ എങ്ങും കനത്ത സൂരക്ഷാ സംവിധാനം
അഹമ്മദാബാദ്: ഗുജറാത്തില്‍ എങ്ങും കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും പുറത്ത് വരുന്നതോടെ നടക്കുന്ന ആഹ്ലാദ പ്രകടന റാലികള്‍അക്രമാസക്തമാവുമോയെന്നാണ് എല്ലാപേരുടേയും സംശയം.
അതാണ് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്ക് കാരണം. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പരസരവും പൊലീസിനെയും അര്‍ത്ഥ സൈനിക സേനയും കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്.
ജനവിധി തങ്ങള്‍ മാനിയ്ക്കുന്നതായാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുത്. നരേന്ദ്ര മോഡിയ്ക്ക് എതിരെ മത്സരിച്ച് തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യതിന്‍ ഓസയാണ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. തന്റെ മണ്ഡലമായ മണിനഗറിലും ഗുജരാത്തിലെങ്ങും ഹിന്ദു വികാരം തരംഗമായിരിയ്ക്കുകയാണെന്ന് തങ്ങല്‍ സമ്മതിയ്ക്കുന്നെന്ന് ഓസ പറയുന്നു. ഹിന്ദു വികാരത്തെ ചൂഷണം ചെയ്യുകയാണ് ഇവിടെ ബി ജെ പി ചെയ്തത്.
ബി ജെ പി കേന്ദ്രങ്ങളിലെല്ലാം ആഹ്ലാദമാണ്. ഡിസംബര്‍ 15 രാവിലെവരെ കനത്ത ആകാംഷയായിരുന്നു ബി ജെ പി കേന്ദ്രങ്ങളില്‍. അത് സന്തോഷമായി മാറിയിരിയ്ക്കുകയാണ്. ഈ സന്തോഷത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ അക്രമം നടത്തുമോയെന്നാണ് മുസ്ലിംങ്ങളുടേയും സുരക്ഷാ സേനയുടേയും ഭയം.












Click it and Unblock the Notifications