നരേന്ദ്രമോഡിയ്ക്ക് വന്‍ വിജയം
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. മണിനഗര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിലെ യതിന്‍ ഓസയെയാണ് മോഡി പരാജയപ്പെടുത്തിയത്.
ഇതോടെ നരേന്ദ്ര മോഡി വീണ്ടും ഗുജറാത്തിന്റെ മുഖ്യമന്ത്രിയാവുമെന്നത് ഉറപ്പായിരിയ്ക്കുകയാണ്. ബി ജെ പിയ്ക്ക് ഉള്ളിലും മോഡി അങ്ങനെ വിജയം കൊയ്തിരിയ്ക്കുകയാണ്. അക്രമം പ്രചരണ ആയുധമാക്കി കനത്ത തിരഞ്ഞെടുപ്പ് പ്രചരണമാണ് മോഡി ഗുജറാത്തിലെങ്ങും നടത്തിയത്. മോഡിയുടെ ഗൗരവ് യാത്ര കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റേയും വിമര്‍ശനത്തിനും വിധേയമായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെ എം ലിംഗ്ദൊയേയും കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധിയേയും ഹിന്ദു വിരുദ്ധ നിലപാടെടുക്കുന്ന ക്രിസ്ത്യാനികള്‍ എന്ന് തുറന്ന് ആക്രമിച്ചുകൊണ്ടായിരുന്നു മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. ഇതില്‍ അദ്ദേഹം വിജയം കണ്ടെന്ന് വേണം കരുതാന്‍.
ഗുജറാത്തിലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 117 സീറ്റാണ് കിട്ടിയത്. അതില്‍ നിന്ന് ഒരുസീറ്റെങ്കിലും കൂടുതല്‍ നേടാനായിരുന്നു മോഡിയുടെ ശ്രമം. അവസാന ഫലങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും അതില്‍ ഒരു പരിധിവരെ മോഡി വിജയം കണ്ടെന്ന് വേണം കരുതാന്‍.












Click it and Unblock the Notifications