കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വിജയം മോഡിയുടെ തന്ത്രം

  • By Staff
Google Oneindia Malayalam News

ഗുജറാത്തിലെ ബി. ജെ. പിയുടെ വിജയത്തിന്റെ പൂര്‍ണ്ണ അവകാശവും മോഡിയ്ക്കുള്ളതാണ്.

മോഡിയുടെ ഹിന്ദുത്ത്വനയത്തെ ഒരു തവണ ബി. ജെ. പി കേന്ദ്ര നേതൃത്ത്വം പോലും എതിര്‍ത്തതാണ്. മോഡിയോടൊപ്പം വേദി പങ്കിടാന്‍ അദ്വാനി പോലും മടിച്ചിരുന്നു. ഇതുകൊണ്ട് അദ്വാനി ഗുജറാത്ത് യാത്ര മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ആക്രമണം നടന്നപ്പോഴാണ് അദ്വാനി അഹമ്മദാബാദില്‍ വരാന്‍ തയ്യാറായത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ഹിന്ദുത്ത്വമായിരുന്നു ബി ജെപിയുടെ ആയുധം. അതിന് കിട്ടിയ വിജയമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാല്‍ ഹിന്ദുത്ത്വമാണ് തങ്ങളുടെ വിജയകാരണമെന്ന് ബി. ജെ. പി പറയുന്നില്ല. ബി. ജെ. പി യുടെ നയങ്ങളുടെ വിജയമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അതിനെ എന്ത് -ത്ത്വം- എന്ന് വേണമെങ്കിലും വിളിയ്ക്കാമെന്നാണ് ബി. ജെ. പിയുടെ നിലപാട്.

രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ സത്യ പ്രതിജ്ഞ നടക്കുമെന്ന് ബി. ജെ. പി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തില്‍ ഏറിയാല്‍ മികച്ച ഭരണം മാത്രമായിരിയ്ക്കും മോഡിയുടെ ലക്ഷ്യമെന്നാണ് മോഡിയുടെ അടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ഡിസംബര്‍ 16 തിങ്കളാഴ്ച ബി ജെ പി എം എല്‍ എ മാര്‍ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനായി കൂടുന്നുണ്ട്. 52 കാരനായ മോഡി ആയിരിയ്ക്കും ഇതെന്നതിന് ആര്‍ക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല.

പ്രവചനങ്ങല്‍ തെറ്റി

ബി ജെ പി തന്നെ ഇത്ര മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായി തോന്നുന്നില്ല. കോണ്‍ഗ്രസ് ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്ത തിരിച്ചടിയാണ് ഗുജറാത്തില്‍ കണ്ടത്. ഒരു കലാപത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത്തരം ഒരു പരാജയം കോണ്‍ഗ്രസ് പ്രതീക്ഷിച്ചേയില്ല.

തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചവരുടെ കണക്കുകളും അപ്പാടേ തെറ്റി.

വോട്ട് ചെയ്ത് പുറത്ത് വന്നവര്‍ക്കിടയില്‍ രണ്ട് ടെലിവിഷന്‍ ചാനലുകള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആകെ തകിടം മറിയ്ക്കുന്നതാണ് യാഥാര്‍ത്ഥ ഫലങ്ങള്‍. 109 സീറ്റുകളില്‍ കൂടുതല്‍ ബി. ജെ. പിയ്ക്ക് കിട്ടില്ലെന്നായിരുന്നു ആജ് തക്കിന്റെ പ്രവചനം. പക്ഷേ അത് 127 ലെത്തിയത് അതിശയകരമാണ് മാത്രമല്ല പ്രവചനത്തെ അപ്പടി തെറ്റിയ്ക്കുകയും ചെയ്തു.

ഇതിനേക്കാള്‍ പാളിയത് കോണ്‍ഗ്രസിന്റെ സീറ്റ് സംബന്ധിച്ച പ്രവചനമാണ്. 70 സീറ്റെങ്കിലും നേടുമെന്നായിരുന്നു പ്രവചനം പക്ഷേ കോണ്‍ഗ്രസിന് 50 കടക്കാനായില്ല.

ആജ് തക്ക് ചാനല്‍ സര്‍വെ

ബി. ജെ. പി 93 മുതല്‍ 109 സീറ്റുകള്‍

കോണ്‍ഗ്രസ് 72 മുതല്‍ 88 സീറ്റുകള്‍

സീ ന്യൂസ് ചാനല്‍ സര്‍വെ

ബി. ജെ. പി 101 സീറ്റ്

കോണ്‍ഗ്രസ് 70 സീറ്റ്

മറ്റ് കക്ഷികള്‍ 11 സീറ്റുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X