ഇത് ഭീകരതയുടെ വിജയം: കോണ്‍ഗ്രസ്
ദില്ലി: ഗുജറാത്തില്‍ ഭീകരതയും ഭയവും പടര്‍ത്തിയാണ് ബി. ജെ. പി വിജയം നേടിയതെന്ന് കോണ്‍ഗ്രസ് അഭിപ്പായപ്പെട്ടു. കോണ്‍ഗ്രസ് ഭരണകാലത്ത് നേടിയ വികസനം മരവിപ്പിയ്ക്കുകമാത്രമേ ഇത്ചെയ്യുകയുള്ളു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബി. ജെ. പി ജനങ്ങള്‍ക്കിടയില്‍ ഭീതിയും വര്‍ഗ്ഗീയതയും കൂട്ടുകയായിരുന്നു. ഗുജറാത്തിന്റെ ചുമതലയുള്ള എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി കമല്‍ നാഥ് അഭിപ്രായപ്പെട്ടു. സമാധാനവും വികസനവുമാണ് പ്രചരണത്തിലുടനീളം കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് കിട്ടിയ വോട്ട് ശതമാനം കൂടുകയും ചെയ്തു. അങ്ങനെ നോക്കിയാല്‍ ഇത് പരാജയമായി കാണാനാവില്ല. കമല്‍ നാഥ് പറയുന്നു.
വര്‍ഗ്ഗീയതയായിരുന്നു ബി ജെ പി യുടെ പ്രചാരണ തന്ത്രം. അതാണ് വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ബി ജെ പി യ്ക്ക് കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. കമല്‍ നാഥ് പറഞ്ഞു.












Click it and Unblock the Notifications