Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ നീക്കം ഇനി എന്ത് ?

K. Karunakaranതിരുവനന്തപുരം: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലും ചില രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കാരണമായേയ്ക്കും.

ഇത് കേരളത്തിലെ ബി. ജെ. പി. യിലല്ല എന്നതാണ് ഏറെ രസകരം. കോണ്‍ഗ്രസിലാണ് ഈ നീക്കങ്ങള്‍ ഉണ്ടാവുക. ആന്റണിയ്ക്ക് ഭരണ നയം മാറ്റാന്‍ കരുണാകരന്‍ സമയം നല്‍കിയിരിയ്ക്കുകയായിരുന്നു. അതിന് കരുണാകരന്‍ നല്‍കിയ അവസാന ദിവസം 2002 ഡിസംബര്‍ 12 ആയിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പായിരുന്നു ഇങ്ങനെ ഒരു ദിവസം കരുണാകരന്‍ കണ്ടെത്താന്‍ കാരണം.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ തന്റെ ആക്രമണത്തിന്റെ മൂര്‍ച്ച കുറയ്ക്കുകയായിരുന്നു കരുണാകരന്റെ ഉള്ളിലെ തന്ത്രം. എന്നാല്‍ തോറ്റാല്‍ വീണ്ടും ആഞ്ഞടിയ്ക്കുകയാണ് ഉദ്ദേശം. ഇതാ കരുണാകരന് അതിനുള്ള അവസരം കൈവന്നിരിയ്ക്കുന്നു. (ഗുജറാത്തിലെ 181 സീറ്റില്‍ 127 എണ്ണം ബി. ജെ. പിയും 50 എണ്ണം കോണ്‍ഗ്രസുമാണ് നേടിയത്.)

കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മോശമായ നിലയിലാണ് ഗുജറാത്തില്‍ ഇപ്പോള്‍. ഇങ്ങനെ ഒരു ഭീഷണി നേരിടുന്ന ഈ അവസരത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തമാക്കുകയായിരിയ്ക്കും അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ലക്ഷ്യം. അതിന് കോണ്‍ഗ്രസിലെ എല്ലാ നേതാക്കളേയും ഒരുമിച്ച് നിറുത്താന്‍ സോണിയ ശ്രമിച്ചേയ്ക്കും. മുതിര്‍ന്ന നേതാക്കളെ പിണക്കാതിരിയ്ക്കാന്‍ ശ്രമിയ്ക്കുമെന്നതുകൊണ്ടാണ് കരുണാകരന്‍ തിരഞ്ഞെടുപ്പ് വരെ കാത്തിരിയ്ക്കാന്‍ തയ്യാറായത്.

സോണിയ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കരുണാകരന്‍ ഹിന്ദുവും അദ്ദേഹത്തിന്റെ പ്രധാന എതിരാളി ആന്റണി ക്രിസ്ത്യാനിയും ആണെന്ന കാര്യവും കണക്കിലെടുത്തേയ്ക്കുമെന്നാണ് അനുമാനം. എ വിഭാഗം കേരളത്തിലെ കോണ്‍ഗ്രസിലെ ക്രിസ്ത്യാനികളുടെ ഒരു ചേരി തിരിവാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇതും കരുണാകരന്‍ മുതലെടുക്കാന്‍ ശ്രമിച്ചേയ്ക്കും. ബിജെപി കേരളത്തില്‍ കൂടുതല്‍ ശക്തമാവാന്‍ കിണഞ്ഞ് പരിശ്രമിയ്ക്കുന്ന ഈ വേളയില്‍ സോണിയയ്ക്ക് ഇത് കണ്ടില്ലെന്ന് നടിയ്ക്കാനാവില്ല. മാത്രമല്ല കേരളത്തിലെ സമുദായ സംഘടനകളായ എസ്. എന്‍. ഡി. പി. , എന്‍. എസ്. എസ്. എന്നിവയുമായി ആന്റണിയേക്കാള്‍ കൂടുതല്‍ അടുപ്പം കരുണാകരനാണ്. ഇത് അവഗണിയ്ക്കാനാവില്ലെന്നാണ് കരുണാകരന്റെ കണക്ക് കൂട്ടല്‍. എസ്. എന്‍. ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ മദ്യ നയത്തിന്റെ കാര്യത്തില്‍ ആന്റണിയോട് തുടക്കം മുതലേ ഇടഞ്ഞ് നില്‍ക്കുകയുമാണ്.

കരുണാകരനുമായി സോണിയയ്ക്ക് കാര്യമായ അടുപ്പമില്ലെന്നത് പരസ്യമാണ്. ആന്റണിയാണ് സോണിയയുടെ മാനസ പുത്രന്‍. എന്നാല്‍ ഈ പുതിയ സാഹചര്യത്തില്‍ ഒരു സമവായത്തിന്റെ വഴി തേടാന്‍ സോണിയയും തയ്യാറായേയ്ക്കും.

അതിനായുള്ള സാധാരണ സമ്മര്‍ദ്ദ തന്ത്രങ്ങല്‍ കരുണാകരന്‍ പയറ്റിക്കൊണ്ടേയിരിയ്ക്കും. കരുണാകരന്റെ പക്ഷത്ത് നിന്ന് കാര്യമായ പ്രതികരണമുണ്ടാകുന്നതിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള ഒരു നടപടിയ്ക്ക് സോണിയ തയ്യാറാവുമെന്നാണ് കരുണാകരന്‍ കരുതുന്നത്. അതില്ലെങ്കില്‍ കരുണാകരന്‍ തന്റെ അസ്ത്രങ്ങള്‍ പുറത്തെടുക്കും.

എന്താണ് നടക്കുകയെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+