കേരളത്തില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം
തിരുവനന്തപുരം: കേരളത്തില്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ സീറ്റ് ബെല്‍റ്റ് കെട്ടണമെന്നത് നിര്‍ബന്ധമാക്കി.
വാഹനങ്ങളില്‍ മുന്‍സീറ്റില്‍ സഞ്ചരിയ്ക്കുന്ന മറ്റാളുകളും നിര്‍ബന്ധമായും സീറ്റ് ബല്‍റ്റ് ധരിയ്ക്കണം. മോട്ടോര്‍ വാഹന നിയമത്തിലെ 138 ാം സെക്ഷന്‍ അനുസരിച്ചാണ് ഈ ഉത്തരവ്. അപകടങ്ങള്‍ നടക്കുമ്പോള്‍ മുന്‍ സീറ്റില്‍ ഇരിയ്ക്കുന്നവര്‍ക്കാണ് കൂടുതല്‍ പരിക്ക് ഉണ്ടാവുന്നത്. മരണത്തിന് പോലും ഇത് കാരണമാവുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ നിയമം നടപ്പാക്കുന്നത്.
സീറ്റ് ബല്‍റ്റ് കെട്ടാതെ യാത്രചെയ്യുന്നവര്‍ക്കെതിരം നടപടിയെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. പി. സോമരാജന്‍ അറിയിച്ചു.












Click it and Unblock the Notifications