വെള്ളാപ്പള്ളിയ്ക്കെതിരെ വി എസ് വീണ്ടും
കൊച്ചി: വെള്ളാപ്പള്ളിയ്ക്കെതിരെ വീണ്ടും അച്ചുതാനന്ദന്‍ ആഞ്ഞടിയ്ക്കുന്നു. എസ്. എന്‍. ഡി. പി യോഗം സി. പി. എമ്മുമായി അകലാന്‍ തുടങ്ങിയതിന് ശേഷം വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും വീണ്ടും വി എസ് അച്ചുതാനന്ദന്‍ നടത്തുന്ന ആക്രമണത്തിന്റെ ഒടുവിലത്തെ ലക്കമാണിത്.
ഇത്തവണ വി എസ് വെള്ളാപ്പള്ളിയെ ആക്രമിയ്ക്കുന്നത് ഒരു ശ്രീനാരായണീയ സംഘടനയുടെ യോഗത്തിലാണെന്നതാണ് പ്രത്യേകത. ശ്രീനാരായണ ധര്‍മ്മ സംഗമത്തിന്റെ യോഗത്തിലാണ് വി എസ് വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ചത്. യോഗത്തെ ആര്‍ എസ്സ് എസ്സിന്റേയും ബി ജെ പി യുടേയും താവളത്തിലെത്തിയ്ക്കാനായി വെള്ളാപ്പള്ളി കിണഞ്ഞു പരിശ്രമിയ്ക്കുന്നതായാണ് വി എസ് വീണ്ടും ആരോപിയ്ക്കുന്നത്.
കള്ള് ചെത്തരുത്, കൊടുക്കരുത്, കുടിയ്ക്കരുത് എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള സംഘടന നയിയ്ക്കുന്ന വെള്ളാപ്പള്ളി നടേശന്‍ പറയുന്നത് കള്ള് ചെത്തുക, അതില്‍ വിഷം കലര്‍ത്തുക, വിറ്റ് പണം ഉണ്ടാക്കുക എന്നാണ്. വി എസ് ആരോപിച്ചു. നാരായണ ഗുരുവിന് തന്നെ അപമാനമാണ് വെള്ളാപ്പള്ളി. ജാതി സംവിധാനം ശക്തമാക്കാനാണ് വെള്ളാപ്പള്ളി ശ്രമിയ്ക്കുന്നത്. വി എസ് പറഞ്ഞു.
സംസ്ഥാനത്ത് അബ്കാരി ഭരണം കൊണ്ട് വരാനാണ് വെള്ളാപ്പള്ളി ശ്രമിയ്ക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സുകുമാര്‍ അഴിക്കോടും പറഞ്ഞു.
ഡിസംബര്‍ 14 ശനിയാഴ്ച കൊച്ചിയില്‍ ശ്രീ നാരായണ സേവാ സംഘമാണ് ചടങ്ങ് സംഘടിപ്പിച്ചത്.












Click it and Unblock the Notifications