ആഗോള സമ്മേളനത്തിന് 60 നിക്ഷേപകര്‍
കൊച്ചി: കൊച്ചിയില്‍ ജനവരി യില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തിന് 60 വ്യവസായികള്‍ പങ്കെടുക്കും. ഇതില്‍ 39 പേര്‍ വിദേശത്ത് നിന്നാണ് എത്തുന്നത്.
മേളയില്‍ പങ്കെടുക്കാനായി എത്തുമെന്ന് ഉറപ്പായവരാണ് ഇത്രയും പേര്‍. ഒട്ടേറെപേര്‍ വരാനായി സമ്മതിച്ചിട്ടുണ്ട്. അവസാന നിമിഷം അവരും വരുമെന്നാണ് കരുതുന്നത്.
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ അദ്ധ്യക്ഷന്‍ ജിജി തോംസനാണ് ഇത് അറിയിച്ചത്. യു എസ്, ജര്‍മ്മനി, കാനഡ, പോളണ്ട്, കൊറിയ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്ന് വ്യവസായികള്‍ വരുന്നുണ്ട്. വിദേശത്ത് നിന്ന് 200 പ്രതിനിധികള്‍ എത്തുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications