മോഡിയെ തിങ്കഴാഴ്ച നേതാവായി തിരഞ്ഞെടുക്കും
അഹമ്മദാബാദ്: ഗുജറാത്തില്‍ ഡിസംബര്‍ 16 തിങ്കഴാഴ്ച ഉച്ചയ്ക്ക് ശേഷം ബി ജെ പി നിയമസഭാകക്ഷി നേതാവായി നരേന്ദ്ര മോഡിയെ ഔപചാരികമായി തിരഞ്ഞെടുക്കും.
ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ് വെങ്കയ്യ നായിഡുവിന്റെ സാന്നിധ്യത്തിലായിരിക്കും മോഡിയെ നേതാവായി തിരഞ്ഞെടുക്കുന്നത്. മോഡിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുന്നതിന് യോഗം ചേരുന്നത് ഔപചാരികത മാത്രമാണെന്ന് നായിഡു പറഞ്ഞു.
ഡിസംബര്‍ 18 ബുധനാഴ്ച മോഡി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. പ്രധാനമന്ത്രി എ. ബി. വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി എന്നിവര്‍ ദേശീയ നേതാക്കളോടൊപ്പം ചടങ്ങില്‍ പങ്കെടുക്കും.












Click it and Unblock the Notifications