Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഗപ്പ: ജുഡീഷ്യല്‍ അന്വേഷണം നടത്തും

ബാംഗ്ലൂര്‍: നാഗപ്പയുടെ ദുരൂഹ മരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.

ഡിസംബര്‍ 16 തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഒരു ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തിക്കാനാണ് തീരുമാനമെന്ന് മന്ത്രി കാഗോഡു തിമ്മപ്പ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേ സമയം സിറ്റിഗ് ജഡ്ജിയാണോ റിട്ടയേഡ് ജഡ്ജിയാണോ അന്വേഷണം നടത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഹൈക്കോടതിയാണ്.

വീരപ്പന്‍ 106 ദിവസം നാഗപ്പയെ ബന്ദിയാക്കിവെച്ചതിനെ കുറിച്ചും ദുരൂഹ സാഹചര്യത്തിലുള്ള നാഗപ്പയുടെ മരണത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് നിയമസഭാ സമ്മേളനം വിളിച്ചതിന് പിന്നാലെയാണ് ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള തീരുമാനം. ഡിസംബര്‍ 23 മുതലാണ് നിയമസഭാ സമ്മേളനം.

പ്രതിപക്ഷവും നാഗപ്പയുടെ ബന്ധുക്കള്‍ നാഗപ്പയുടെ മരണത്തെ കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+