Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് ആക്രമണം: പ്രതികള്‍ കുറ്റക്കാര്‍

ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ അറസ്റിലായവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് പാര്‍ലമെന്റിന് നേരെ ആക്രമണം ഉണ്ടായത്. നാല് പേരാണ് കേസിലെ പ്രതികള്‍. ദില്ലിയിലെ പോട്ട പ്രത്യേക കോടതിയാണ് ഈ വിധി പ്രഖ്യാപിച്ചത്. തീവ്രവാദികളാണ് ഇവര്‍.

ജൈഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ മുഹമ്മദ് അഫ്സല്‍, ഷൗക്കത്ത് ഹൗസൈന്‍, മുന്‍ കോളേജ് അദ്ധ്യാപകന്‍ എസ്.എ.ആര്‍. ഗീലാനി ഷൗക്കത്തിന്റെ ഭാര്യ അഫ്സാന്‍ ഗുരു എന്നിവര്‍ക്കെതിരെ കൊലപാതക, രാജ്യദ്രോഹ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഫ്സാന്‍ ഗുരു നേരിട്ട് കുറ്റം ചെയ്തിട്ടില്ല. എന്നാല്‍ ആക്രമണ കാര്യം അറിയാമായിരുന്നിട്ടും അത് പൊലീസില്‍ നിന്ന് ഒളിച്ച് വച്ചു. പ്രത്യേക കോടതി ജഡ്ജി ദിംഗ്രയാണ് പ്രതികളുടെ കുറ്റപത്രം വായിച്ചത്.

ഭീകരരെ സഹായിച്ചതിനാണ് നാലുപേരെയും അറസ്റ് ചെയ്തത്. കേസില്‍ 80 സാക്ഷികളെ വിസ്തരിച്ചു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരെ കൊല്ലാന്‍ ശ്രമിച്ചതായയാണ് കേസ്.

2003 ഡിസംബര്‍ 13നു ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ആറു പൊലീസുകാരും ഒരു പാര്‍ലമെന്റ് ജീവനക്കാരും അഞ്ച് ഭീകരരും മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+