ഏഷ്യന്‍ വികസന ബാങ്ക് വായ്പ അനുവദിച്ചു
തിരുവനന്തപുരം: കേരളത്തിന് വായ്പ നല്‍കാന്‍ ഏഷ്യന്‍ വികസന ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം മനിലയില്‍ തീരുമാനിച്ചു.
ഡിസംബര്‍ 16 തിങ്കളാഴ്ച ഫിലിപ്പീന്‍സിലെ മനിലയില്‍ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. വായ്പ അനുവദിച്ച കാര്യം ബാങ്ക് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ ശങ്കരനാരായണന്റെ ഓഫീസില്‍ അറിയിച്ചു.
ഈമാസം അവസാനത്തോടെ 600 കോടി രൂപ വായ്പയായി കേരളത്തിന് കിട്ടുമെന്നാണ് കരുതുന്നത്. ഇത് വായ്പയുടെ ആദ്യ ഗഡുവാണ്. ഇതില്‍ ബാങ്ക് നല്‍കുന്നത് 480 കോടി രൂപയാണ്. നെതര്‍ലാന്റ്സ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന 120 കോടി രൂപ സഹായ ധനവും ഇതിനൊപ്പം നല്‍കും. അങ്ങനെയാണ് 600 കോടി രൂപ സംസ്ഥാനത്തിന് കിട്ടുന്നത്.












Click it and Unblock the Notifications