വായ്പ: എഡിബിയുടെ തീരുമാനം തിങ്കളാഴ്ച
മനില: 3800 കോടി വായ്പയുടെ ആദ്യഗഡു കേരളത്തിന് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് എ ഡി ബി ബോര്‍ഡ് ഡിസംബര്‍ 16 തിങ്കളാഴ്ച യോഗം ചേരും.
വായ്പ സംബന്ധിച്ച നിബന്ധനകള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കേണ്ടതുണ്ട്. ആദ്യഗഡുവായി 480 കോടി രൂപയാണ് നല്‍കുക. ഇതിന് പുറമെ നെതര്‍ലാന്റ്സ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായത്തിന്റെ ആദ്യഗഡുവായി 120 കോടി രൂപയും ലഭിക്കും. ഈ വര്‍ഷം അവസാനത്തിലോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ മൊത്തം 600 കോടി രൂപ കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എ ഡി ബി വായ്പയുടെ ആദ്യഗഡു സര്‍ക്കാര്‍തലത്തിലുള്ള വിവിധ ആധുനീകരണ പരിപാടികള്‍ക്കും സാമ്പത്തിക മേഖല ആധുനീകരിക്കുന്നതിനുമാണ് വിനിയോഗിക്കേണ്ടത്. പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമ പരിപാടികള്‍ക്കും സ്കൂളുകളിലെയും കോളജുകളിലെയും അടിസ്ഥാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നെതര്‍ലാന്റ്സ് സര്‍ക്കാരില്‍ നിന്നുള്ള സഹായം വിനിയോഗിക്കും.
എ ഡി ബി വായ്പയുടെ അടുത്ത ഗഡുവായി 1000 കോടി രൂപ ലഭിക്കും. വൈദ്യുതി മേഖലയുടെ നവീകരണത്തിന് വേണ്ടിയാണിത്. നഗര വികസനത്തിനായി 1000 കോടിയും നല്‍കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ 2005ല്‍ മാത്രമേ ആരംഭിക്കുകയുള്ളൂ. 2009 വരെ സാമ്പത്തിക സഹായം ലഭിക്കും. അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരിക 2006ലാണ്.












Click it and Unblock the Notifications