സഭാതര്‍ക്കം: സഹകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സഭാതര്‍ക്കം പരിഹരിക്കുന്നതിന് ഇരുവര്‍ക്കും സ്വീകാര്യമായ ഒരു ഒത്തുതീര്‍പ്പിലെത്തുന്നതിന് ഓര്‍ത്തഡോക്സ്, പാത്രിയര്‍ക്കീസ് വിഭാഗങ്ങളുടെ മേധാവികള്‍ സര്‍ക്കാരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അഭ്യര്‍ഥിച്ചു.
ഡിസംബര്‍ 16 തിങ്കളാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ ഇരുവിഭാഗത്തിന്റെയും മേധാവികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പ്രതീക്ഷിച്ച ഫലമുണ്ടായില്ല. പ്രശ്നം പരിഹരിക്കുന്നതിനുള്ള സമിതിയുടെ ശ്രമം തുടരും.
പല പള്ളികളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും രണ്ട് മെത്രാപ്പോലീത്തമാര്‍ നിരാഹാര സത്യഗ്രഹം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സഭാതര്‍ക്കം സംസ്ഥാനത്തെ ജനങ്ങളില്‍ ഉത്കണ്ഠയും വേദനയുമുണ്ടാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് ഇരുവിഭാഗവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണമെന്ന് ആന്റണി ആവശ്യപ്പെട്ടു.












Click it and Unblock the Notifications