ഗുജറാത്ത് ഫലം അപഗ്രഥിയ്ക്കും: ആന്റണി
തിരുവനന്തപുരം: ഗുജറാത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തും. പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനായാണിത്.
മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കവേയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ആന്റണി ഇത് പറഞ്ഞത്. ഗുജറാത്തില്‍ മാന്യമായ വിജയമാണ് പ്രതീക്ഷിച്ചത്. പരാജയം ഇത്രയും കനത്തതാവുമെന്ന് ഒരിയ്ക്കലും പ്രതീക്ഷിച്ചില്ല.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്ത്വത്തിന് യാതൊരു ഭീഷണിയും ഇല്ലെന്ന് ആന്റണി പറഞ്ഞു. കോണ്‍ഗ്രസിനെ നാശത്തില്‍ നിന്ന് രക്ഷിച്ചത് സോണിയാ ഗാന്ധിയാണ്. സോണിയ അദ്ധ്യക്ഷയായ ശേഷം പല തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിച്ചുട്ടുണ്ട്. ജയവും പരാജയവും ജനാധിപത്യത്തില്‍ സാധാരണമാണ്. ഗുജറാത്തിലെ പരാജയം താല്കാലികം മാത്രമാണെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications