മെത്രാപ്പോലീത്തയെ അറസ്റ് ചെയ്യുന്നത് തടഞ്ഞു
കൊച്ചി: സഭാതര്‍ക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോലഞ്ചേരി കാതോലിക്ക സെന്ററില്‍ നിരാഹാര സത്യഗ്രഹം നടത്തുന്ന ഓര്‍ത്തഡോക്സ് സഭ മെത്രോപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസിനെ അറസ്റ് ചെയ്തുനീക്കാന്‍ പൊലീസെത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.
എട്ടാം ദിവസവും നിരാഹാരം തുടരുന്ന തോമസ് മാര്‍ അത്തനാസിയോസിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ അറസ്റ് ചെയ്തു ആശുപത്രിയിലേക്ക് നീക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതിനായി റൂറല്‍ എസ് പി ടി. വി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയതാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായത്. മെത്രാപ്പോലീത്തയെ അറസ്റ് ചെയ്യുന്നത് വിശ്വാസികള്‍ തടഞ്ഞു.
ഡിസംബര്‍ 16 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് സംഘമെത്തിയത്. മെത്രാപ്പോലീത്തയെ കാതോലിക്ക സെന്ററില്‍ അടച്ചിട്ടാണ് വിശ്വാസികള്‍ പൊലീസിന്റെ അറസ്റ് നീക്കം തടഞ്ഞത്. സഭാതര്‍ക്കം ഒത്തുതീരുന്നതുവരെ നിരാഹാരം തുടരുമെന്ന് അത്തനാസിയോസ് അറിയിച്ചു.
തുടര്‍ന്ന് എസ് പി ടി.വി. കുഞ്ഞിക്കണ്ണന്‍ സഭാ മേധാവികളുമായി ചര്‍ച്ച നടത്തി. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന് ശേഷമേ അറസ്റുണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച രാത്രിയും മെത്രപ്പോലീത്തയെ അറസ്റ് ചെയ്യാന്‍ പൊലീസെത്തിയിരുന്നു. അത്തനാസിയോസ് അറസ്റിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് പൊലീസ് പിന്‍വാങ്ങുകയായിരുന്നു. മെത്രാപ്പോലീത്തയെ അറസ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് വിശ്വാസികള്‍ കാതോലിക്കാ സെന്ററിലെത്തിയിട്ടുണ്ട്.
ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് നിരാഹാരം നടത്തിയ മാത്യൂസ് മാര്‍ സേവേറിയോസിനെ നേരത്തെ പൊലീസ് അറസ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയിരുന്നു. ഇദ്ദേഹം ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. മാത്യൂസ് മാര്‍ സെവാരിയോസിന് പകരം നിരാഹാരം ആരംഭിച്ച ഡോ. ഏബ്രഹാം മാര്‍ സേവേറിയോസിന്റെ സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക് കടന്നു.












Click it and Unblock the Notifications