Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാഷന്‍ ടെക്നോളജി സര്‍വകലാശാലയ്ക്ക് പദ്ധതി

തിരുവനന്തപുരം: ജനവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ അവതരിപ്പിക്കും.

അന്തര്‍ദേശീയ സര്‍വകലാശാലകളുടെ മാതൃകയില്‍ ഫാഷന്‍ ടെക്നോളജിയില്‍ കോഴ്സുകള്‍ നടത്തുന്ന ഒരു സര്‍വകലാശാല സ്ഥാപിക്കുകയാണ് പദ്ധതി നിര്‍ദേശങ്ങളിലൊന്ന്. ഇന്‍സ്റിറ്റ്യൂട്ട് ഒഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.

പാലക്കാട് വാളയാറിലെ കിന്‍ഫ്ര പാര്‍ക്കിലാണ് സര്‍വകലാശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഫാഷന്‍ ടെക്നോളജിക്ക് പുറമെ നഴ്സിംഗ്, മാനേജ്മെന്റ് സ്റഡീസ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക് എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിലും കോഴ്സുകള്‍ തുടങ്ങും. സര്‍വകലാശാലയുടെ കീഴില്‍ ആറ് സ്കൂളുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ പദ്ധതി നടത്തിപ്പാനായി ആഗോള ടെണ്ടറുകള്‍ ക്ഷണിച്ചിട്ടുണ്ട്.

പ്രധാന നിര്‍മാണ കമ്പനികളുമായുള്ള ധാരണയോടെയാണ് ഇന്‍സ്റിറ്റ്യൂട്ട് ഒഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് സ്ഥാപിക്കുന്നത്. നിര്‍മാണ വ്യവസായത്തിലെ പുതിയ സാങ്കേതികവിദ്യകളിലുള്ള കോഴ്സുകളായിരിക്കും ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്നത്. കൊച്ചിയിലോ തൃശൂരോ മലപ്പുറത്തോ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി 20 ഏക്കര്‍ സ്ഥലം കണ്ടെത്തും.

ജനീവയിലെ ഇന്റര്‍നാഷണല്‍ ബാക്കലോറീറ്റ് ഓര്‍ഗനൈസേഷന്റെ അംഗീകാരത്തോടെയുള്ള അന്താരാഷ്ട്ര ബോഡിംഗ് സ്കൂള്‍ തുടങ്ങുന്നതിനും പദ്ധതിയുണ്ട്. മൂന്നാറിലോ തേക്കടിയിലോ നെല്ലിയാമ്പതിയിലോ സ്കൂളിനായി സ്ഥലം കണ്ടെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+