മലപ്പുറത്ത് 750 അക്ഷയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ സമ്പൂര്‍ണ ഇ-സാക്ഷരതാ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 750 ഐടി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് വിവരസാങ്കേതികവിദ്യാ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള കര്‍മ പദ്ധതിയ്ക്ക് രൂപം നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 750 അക്ഷയ കേന്ദ്രങ്ങളിലൂടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ 25 പ്രധാന മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. രണ്ട് മാസത്തിനുള്ളില്‍ പദ്ധതി ജില്ലയില്‍ നടപ്പിലാക്കും.
രണ്ട് പഞ്ചായത്ത് വാര്‍ഡുകളിലായി ഓരോ അക്ഷയ കേന്ദ്രമായിരിക്കും സ്ഥാപിക്കുക. 750 അക്ഷയകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 37.5 കോടി രൂപ ചെലവ് വരുമെന്ന് വിവരസാങ്കേതികവിദ്യാ സെക്രട്ടറി അരുണാ സുന്ദരരാജന്‍ പറഞ്ഞു.
എം എല്‍ എമാരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications