അയോധ്യ മതപ്രശ്നം: കാഞ്ചി മഠാധിപതി
കൊച്ചി: അയോധ്യാ പ്രശ്നം രാഷ്ട്രീയ പ്രശ്നമല്ലെന്നും മതപരമായ പ്രശ്നമാണെന്നും കാഞ്ചികാമകോടി പീഠം മഠാധിപതി ജയേന്ദ്ര സരസ്വതി പറഞ്ഞു.
അയോധ്യാ പ്രശ്നത്തെ രാഷ്ട്രീയ പ്രശ്നമാക്കി മാറ്റിയ രാഷ്ട്രീയക്കാരുടെ നിലപാട് ശരിയല്ല. പ്രശ്നത്തില്‍ അന്തിമ തീരുമാനം കൈകൊള്ളേത് സുപ്രിം കോടതിയാണ്. രണ്ട് മേഖലകളായ രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴക്കരുത്. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ കാഞ്ചി മഠാധിപതി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
കാഞ്ചികാമകോടി പീഠത്തിന്റെ മേല്‍നോട്ടത്തില്‍ അയോധ്യയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കാഞ്ചി അയോധ്യ നഗര സേവ ട്രസ്റ് രൂപീകരിക്കും. ഹിന്ദുക്കളും മുസ്ലിങ്ങളും ട്രസ്റില്‍ അംഗങ്ങളായിരിക്കും.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിക്കാന്‍ ജയേന്ദ്ര സരസ്വതി വിസമ്മതിച്ചു.












Click it and Unblock the Notifications