ഹൈകമാന്റ് മേധാവിത്ത നിലപാട് മാറ്റണം: കരുണാകരന്‍
തൃശൂര്‍: കോണ്‍ഗ്രസ് ഹൈകമാന്റ് മേധാവിത്ത നിലപാട് മാറ്റേണ്ട സമയമായെന്ന് കെ കരുണാകരന്‍ പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിയ്ക്കവേയാണ് കരുണാകരന്‍ ഈ അഭിപ്രായം പറഞ്ഞത്.
ഗുജറാത്തില്‍ മതേതര വോട്ടുകള്‍ ഒന്നിപ്പിയ്ക്കാനാവാത്തത് കോണ്‍ഗ്രസിന്റെ ഈ മേധാവിത്ത നിലപാട് കാരണമാണ്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തെ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഗൗരവത്തോടെ കാണണം. കോണ്‍ഗ്രസിനേറ്റ പരാജയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടണം. രാജ്യത്ത് ഭാവിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടുകള്‍ നേടുന്നതിന് ജനാധിപത്യപരമായ നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തണം. ഇതിനായി ഹൈകമാന്റിന്റെ മേധാവിത്ത നിലപാടാണ് മാറേണ്ടത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തെയും മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തെയും ഗൗരവത്തോടെ കാണണം.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ യു ഡി എഫ് സര്‍ക്കാരിനെ ബാധിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ ബാധിക്കുന്നതു പോലെ കേരളത്തിലെ സര്‍ക്കാരിനെയും ബാധിക്കുമെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications