കൊതുക് പെരുകുന്നത് തടയാന്‍ നിര്‍ദേശം
തിരുവനന്തപുരം: നഗരത്തില്‍ കൊതുക് പെരുകുന്നത് നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര വിദഗ്ധ സംഘം നിര്‍ദേശിച്ചു.
ബി. കെ. ത്യാഗിയുടെ നേതൃത്വത്തിലുള്ള ഷട്പദവിജ്ഞാനീയ ഗവേഷണത്തിനായെത്തിയ വിദഗ്ധസംഘം തിരുവനന്തപുരത്തെ മേലാറന്നൂര്‍, കുമാരപുരം, കരകുളം പ്രദേശങ്ങളില്‍ പഠനം നടത്തിയ ശേഷമാണ് നഗരത്തില്‍ കൊതുകുകളുടെ വളര്‍ച്ച ക്രമാതീതമാണെന്ന് കണ്ടെത്തിയത്. മേലാറന്നൂരില്‍ കഴിഞ്ഞ ഡിസംബര്‍ 10ന് ഒരു പത്തുവയസുകാരി ഡെങ്കിപ്പനി മൂലം മരിച്ചിരുന്നു.
കൊതുകില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പകരുന്നത് രോഗാണു വാഹകരായ കൊതുകുകള്‍ ഒരു പരിധിക്കു മുകളില്‍ പെരുകുമ്പോള്‍ മാത്രമാണെന്ന് സംഘം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ മൂന്ന് വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് പഠനം നടത്തിയത്. ഭാവിയില്‍ സ്വീകരിക്കേണ്ട നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ അധികൃതര്‍ക്ക് സംഘം മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications