ടാറ്റയ്ക്ക് ഭൂമി നല്‍കിയത് റദ്ദാക്കാന്‍ ഹര്‍ജി
കൊച്ചി: സര്‍ക്കാര്‍ ടാറ്റാ ടി യ്ക് ഭൂമി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈ കോടതി ഫയലില്‍ സ്വീകരിച്ചു.
മൂന്നാര്‍ ദേവികുളം മലകളിലുള്ള 1000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാരിന്റേതാണെന്ന് പറഞ്ഞ് ടാറ്റയ്ക്ക് നല്‍കിയത്. അത് പൂഞ്ഞാര്‍ കോവിലകത്തിന്റേതാണെന്നാണ് പരാതിക്കാരനായ അനില്‍ കുമാര്‍ പറയുന്നത്. സര്‍വേ നടക്കുമ്പോള്‍ അത് കോവിലകത്തിന്റേതായിരുന്നു. എന്നാല്‍ അത് അവഗണിച്ച് ഭൂമി സര്‍ക്കാരിന്റേതാണെന്ന് വരുത്തി ടാറ്റാ ടീയ്ക്ക് കൈമാറിയിരിയ്ക്കുകയാണ്.
സര്‍ക്കാരിന്റേതല്ലാത്ത ഭൂമി സര്‍ക്കാരിന് എങ്ങനെ പട്ടയം നല്‍കാനാവുമെന്നാണ് കോടതിയില്‍ ചോദ്യം ചെയ്തിരിയ്ക്കുന്നത്.












Click it and Unblock the Notifications