യാക്കോബായ വിഭാഗം തീവ്രവാദികള്‍
തിരുവനന്തപുരം: യാക്കോബായ വിഭാഗം തീവ്രവാദികളാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് വിഭാഗം മെത്രാപ്പോലീത്ത മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ആരോപിച്ചു.
സഭാതര്‍ക്കം തീര്‍ക്കാനുള്ള മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ ഇടപെടല്‍ വൈകിപോയി. പൂട്ടിയ പള്ളികളുടെ താക്കോല്‍ വാങ്ങിത്തരാമെന്ന് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നടപ്പിലാക്കിയില്ല. താന്‍ പറഞ്ഞിട്ടും മുഖ്യമന്ത്രി കേള്‍ക്കുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടി തന്നോട് പറഞ്ഞത്. മാത്യൂസ് ദ്വീതീയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതിനിടെ കോടതിവിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് നടത്തുന്ന നിരാഹാരം തുടരുകയാണ്. ഇദ്ദേഹത്തെ അറസ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡിസംബര്‍ 15 ഞായറാഴ്ച രാത്രി പൊലീസ് സംഘമെത്തിയെങ്കിലും മെത്രാപ്പോലീത്ത അറസ്റിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് പൊലീസ് പിന്മാറി.












Click it and Unblock the Notifications