ജപ്പാന്‍ പദ്ധതി: കണ്‍സള്‍ട്ടന്റ് ലിസ്റിന് അംഗീകാരം
തിരുവനന്തപുരം: ജപ്പാന്‍ ബാങ്ക് സഹായത്തോടെയുള്ള വിവാദമായ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് മൂന്ന് കണ്‍സല്‍ട്ടന്റ് കമ്പികള്‍ക്ക് അംഗീകാരം.
കണ്‍സള്‍ട്ടന്റായി വാട്ടര്‍ അതോറിറ്റിയും ടെണ്ടര്‍ കമ്മിറ്റിയും ശുപാര്‍ശ ചെയ്ത മൂന്ന് കമ്പനികളുടെ ലിസ്റിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.
അനുമതിയ്ക്കായി കമ്പനികളുടെ ലിസ്റ് ജപ്പാന്‍ ബാങ്കിന് അയയ്ക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ഡിസംബര്‍ 16 തിങ്കളാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്നോ കണ്‍സോര്‍ഷ്യം, പസഫിക് കണ്‍സള്‍ട്ടന്റ് ഇന്റര്‍നാഷണല്‍, മോട്ട് എന്‍ ജെ എസ് കണ്‍സോര്‍ഷ്യം ലിമിറ്റഡ് എന്നിവയാണ് കമ്പനികള്‍.
ഇതില്‍ പസഫിക് കണ്‍സള്‍ട്ടന്റ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയെ സാങ്കേതിക പഠന സ്ഥാപനമായി നിയമിയ്ക്കുന്നത് സംബന്ധിച്ച് ഒട്ടേറെ ഒച്ചപ്പാടുണ്ടായിരുന്നു. പ്രതിപക്ഷത്തിന് പ്രശ്നമുണ്ടെങ്കില്‍ പദ്ധതി ഉപേക്ഷിയ്ക്കാനും മടിയ്ക്കുകില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ഒരുതവണ നിയമസഭയില്‍ തന്നെ പറഞ്ഞിരുന്നു.
അഞ്ച് ജില്ലകളിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. 1800 കോടിയുടെ സാമ്പത്തിക സഹായം ജപ്പാന്‍ ബാങ്കില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 45 ലക്ഷം ജനങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും.












Click it and Unblock the Notifications