രാഷ്ട്രതിഭവന്‍ നോ ഫ്ലൈ സോണ്‍
ദില്ലി: രാഷ്ട്രപതി ഭവന്‍, താരാപൂര്‍ ആണവ നിലയം, ഭുബനേശ്വര്‍ വ്യോമ ഗതാഗത ഗവേഷണ കേന്ദ്രം, ദില്ലിയിലെയും മധുരയിലെയും ഓയില്‍ റിഫൈനറികള്‍, മുംബൈയിലെ മലബാര്‍ ഹില്ലിലെ ടവര്‍ ഒഫ് സയലന്‍സ് എന്നിവയെ നോ ഫ്ലൈ സോണുകളായി പ്രഖ്യാപിച്ചു.
സുരക്ഷാ കാരണങ്ങളാല്‍ മറ്റ് ഒട്ടേറെ പ്രദേശങ്ങളും നോ ഫ്ലൈ സോണുകളായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ശുപാര്‍ശ ചെയ്തിരുന്നുവെന്ന് രാജ്യസഭയില്‍ രേഖാമൂലമുള്ള മറുപടിയില്‍ വ്യോമയാനമന്ത്രി ശ്രീപദ് നായിക് പറഞ്ഞു.
സുരക്ഷ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ വിമാനത്താവളങ്ങളില്‍ 93 ഉയര്‍ന്ന ഗുണനിലവാരമുള്ള എക്സ്-റേ യന്ത്രങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയിലെയും ഇന്ത്യന്‍ എയര്‍ലൈന്‍സിലെയും ജീവനക്കാരുടെ സ്വയം പിരിഞ്ഞുപോകല്‍ പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
2003ല്‍ 72,000 ഹജ് തീര്‍ഥാടകര്‍ ഹജിന് പോവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ലക്നൗ, കോഴിക്കോട്, നാഗ്പൂര്‍, ഗയ, ശ്രീനഗര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് 2003 പ്രത്യേക ഹജ് വിമാനങ്ങള്‍ സര്‍വീസ് നടത്തും.












Click it and Unblock the Notifications