Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് ആക്രമണം: വിധി നാളെ

ദില്ലി: പാര്‍ലമെന്റ് ആക്രമിച്ച കേസിലെ പ്രതികള്‍ക്കുളള ശിക്ഷാവിധി ഡിസംബര്‍ 18 ബുധനാഴ്ച പ്രത്യേക കോടതി പ്രഖ്യാപിയ്ക്കും. 2001 ഡിസംബര്‍ 13 ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതികളെ വിസ്തരിച്ച പ്രത്യേക കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് വാദിഭാഗം വക്കീല്‍ ആവശ്യപ്പെട്ടത്. ദില്ലി പൊലീസിന്റെ പ്രത്യേക പ്രോസിക്യൂട്ടര്‍ ഡി. പി. അഗര്‍വാളാണ് കോടതിയോട് ഇത് ആവശ്യപ്പെട്ടത്.

ജൈഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ മുഹമ്മദ് അഫ്സല്‍, ഷൗക്കത്ത് ഹൗസൈന്‍, മുന്‍ കോളേജ് അദ്ധ്യാപകന്‍ എസ്.എ.ആര്‍. ഗീലാനി, ഷൗക്കത്തിന്റെ ഭാര്യ അഫ്സാന്‍ ഗുരു എന്നിവര്‍ക്കുള്ള ശിക്ഷാവിധിയാണ് ബുധനാഴ്ച പ്രഖ്യാപിയ്ക്കു.

2002 ഡിസംബര്‍ 16 തിങ്കളാഴ്ച കോടതി ഇവര്‍ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി എന്നിവരെയും മറ്റ് ഒട്ടേറെ പ്രധാന വ്യക്തികളെയും കൊല്ലാനായി ശ്രമിച്ചു എന്നതാണ് ഇവരുടെ പേരിലുള്ള കേസ്.

പ്രതികളോടുള്ള കോടതിയുടെ സമീപനം മാറ്റണമെന്നും നല്ലവരാവാനുള്ള അവസരം ഇവര്‍ക്ക് നല്‍കണമെന്നും ഇവരുടെ വക്കീലന്മാര്‍ കോടതിയോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+