മോചനത്തിന് പണം വാങ്ങിയെന്ന് വീരപ്പന്‍
ബാംഗ്ലൂര്‍: കന്നട ചലച്ചിത്രതാരം രാജ്കുമാറിനെ മോചിപ്പിക്കാനായി ദൂതന്മാരില്‍ നിന്നും 10 കോടി രൂപ വാങ്ങിയെന്ന് വീരപ്പന്‍ വെളിപ്പെടുത്തിയതായി ദൗത്യസേനാ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
നാഗപ്പയെ മോചിപ്പിക്കുന്നതിനായി വീരപ്പനുമായി സന്ധിസംഭാഷണം നടത്താന്‍ കാട്ടിലേക്ക് പോയ ജനതാദള്‍ നേതാവ് പൊന്നാച്ചി മഹാദേവസ്വാമിയെ അനുഗമിച്ച ഒരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദൗത്യസേനയുടെ ക്രൂരതയ്ക്കിരയായവര്‍ക്ക് രാജ്കുമാറിനെ മോചിപ്പിക്കാനായി നല്‍കിയ പണമുള്‍പ്പെടെ കോടികള്‍ വിതരണം ചെയ്തതായി വീരപ്പന്‍ വെളിപ്പെടുത്തിയെന്നാണ് ഇയാള്‍ പറഞ്ഞത്.
വീരപ്പന്റെ സംഘത്തില്‍ ഇപ്പോള്‍ അഞ്ചംഗങ്ങള്‍ മാത്രമേയുള്ളൂവെന്ന് മഹാദേവസ്വാമിയെ അനുഗമിച്ച ഗ്രാമീണര്‍ പറഞ്ഞു.












Click it and Unblock the Notifications